ഭക്തി സാഗരമാം ജന സാഗരത്തിലൂടെ
കണ്ണൻ നടന്നു തിടുക്ക മോടെ
സ്വർണ്ണ വർണ്ണ പീതാംബരം
കാറ്റിൽ ആടി ഉലഞ്ഞു ചന്ത മോടെ
കനക വർണ്ണമാം ഉത്തരീ യം
മിന്നിത്തിളങ്ങി വർണ്ണ നിറങ്ങളോ ടെ
ഹരിനാമ കീർത്ത
നാ ലാപനങ്ങൾ
കണ്ണന് ചുറ്റും വലം വെച്ച നേരം
ചെറുപുഞ്ചിരിയോടെ കണ്ണൻ
മാറിമറഞ്ഞു നീലമേഘ ങ്ങളിലൂടെ
കണ്ണന് കരുതിയ പാൽപ്പായസ പാത്രം
മെല്ലെ മുഴങ്ങി ചെറു താളമോടെ
കൗതുകം പൂണ്ടു ഞാൻ നോക്കിനിൽക്കേ
പാൽപ്പായസം കുറഞ്ഞുകുറഞ്ഞു മെല്ലെ മാറി മറഞ്ഞു
പൊട്ടിച്ചിരിച്ചു കണ്ണൻ ഒരു നിമിഷ നേരം
മുന്നിൽ തിളങ്ങി മിന്നൽ പാളി പോലെ
പിന്നെ മാറിമറഞ്ഞു കണ്ണൻ
ഭൂലോക വൈകുണ്ഠമാം ഗുരുവായൂരിൽ.
ഗുരുവായൂർ ഏകദേശിയാം പുണ്യ ദിനത്തിലേക്ക്
പ്രവീണാ ജിതേന്ദ്ര